രജീഷ വിജയൻ തെലുഗിലേക്ക്

കർണൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച രജീഷ ഇപ്പോൾ തെലുഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. രവി തേജ നായകനായി എത്തുന്ന ചിത്രത്തിലാണ് താരം അഭിനയിക്കാൻ പോകുന്നത്. ക്രാക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രവി തേജ ശരത് മാണ്ഡവയ്‌ക്കൊപ്പം പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ്.

രവി തേജയുടെ നായികയായിട്ടാണ് മലയാളം നടി രജീഷ വിജയനെ ശരത് ചിത്രത്തിൽ എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. സൂര്യ നായികയായി എത്തുന്ന പുതിയ ചിത്രത്തിലും രജീഷ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!