പുതിയ അന്വേഷണവുമായി സേതുരാമയ്യർ അഞ്ചാമതും എത്തുന്നു

മലയാളികളുടെ എക്കാലത്തേയും മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ മുൻപന്തിയിൽ ഉണ്ടാവുന്ന ചിത്രങ്ങളാണ് സി.ബി.ഐ സീരിസ്. നാല് ചിത്രങ്ങൾ ആണ് ഇതിൽ പുറത്തിറങ്ങിയത്. ഇവയെല്ലാം വമ്പൻ ഹിറ്റും ആയിരുന്നു. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ C.B.I, നേരിയാൻ C.B.I എന്നിവയായിരുന്നു ചിത്രങ്ങൾ.

ഈ സീരീസിലെ അഞ്ചാമത്തെ ചിത്രം ചിങ്ങം ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രത്തിൽ ഇത്തവണ മുകേഷ്, രൺജി പണിക്കർ , സൗബിൻ സാഹിർ, ആശ ശരത് ,സായികുമാർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത് കെ.മധുവാണ്. അഞ്ചാം പതിപ്പിലും എസ്‌.എൻ .സ്വാമിയാണ് തിരക്കഥ ഒരുക്കുന്നത്. കൃഷ്ണകൃപ ബാനറിൽ സംവിധായകൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കഥാപാത്രം അഞ്ചാം ഭാഗത്തിലും എത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!