ഹോളിവുഡ് ചിത്രം എഫ്9ൻറെ പുതിയ ട്രെയ്ലർ പുറത്തിറങ്ങി. ജസ്റ്റിൻ ലിൻ സംവിധാനം ചെയ്ത് ഡാനിയൽ കേസി കഥ എഴുതിയ അമേരിക്കൻ ആക്ഷൻ ചിത്രമാണ് എഫ് 9. വിൻ ഡിസൈൻ, മിഷേൽ റോഡ്രിഗസ്, ജോർദാന ബ്രൂസ്റ്റർ, ടൈറസ് ഗിബ്സൺ, ക്രിസ് “ലുഡാക്രിസ്” ബ്രിഡ്ജസ്, നതാലി ഇമ്മാനുവൽ, ജോൺ സെന, ഹെലൻ മിറൻ, ചാർലിസ് തെറോൺ, മൈക്കൽ റൂക്കർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
2017 ലെ ദി ഫേറ്റ് ഓഫ് ഫ്യൂരിയസിന്റെ തുടർച്ചയാണിത്. ഫാസ്റ്റ് & ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ ഒമ്പതാമത്തെ ചിത്രമാണിത്. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ബ്രയാൻ ടൈലർ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.സ്റ്റീഫൻ എഫ്. വിൻഡൺ ഛായാഗ്രഹണവും നിര്വഹിജ്ജുന്ന്. വിൻ ഡീസൽ, മൈക്കൽ ഫോട്രെൽക്രിസ് മോർഗൻഎന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.