റിക്ക് ജാഫ, അമണ്ട സിൽവർ, ലോറൻ ഹൈനെക്, എലിസബത്ത് മാർട്ടിൻ എന്നിവരുടെ തിരക്കഥയിൽ നിക്കി കാരോ സംവിധാനം ചെയ്യുന്ന പുതിയ അമേരിക്കൻ ആക്ഷൻ ചിത്രമാണ് ‘മുലൻ’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ചൈനീസ് നാടോടിക്കഥയായ “ദി ബല്ലാഡ് ഓഫ് മുലാൻ” എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ നിർമാണം വാൾട്ട് ഡിസ്നി പിക്ചേഴ്സ് ആണ്.
ഡോണി യെൻ, ജേസൺ സ്കോട്ട് ലീ, യോസൻ ആൻ, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മാർച്ച് 27ന് പ്രദർശനത്തിന് എത്തും.