ജോജു ചിത്രം പീസിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

ജോജുവിനെ നായകണക്കി നവാഗതനായ സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പീസ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തു. ജോജു ജോര്‍ജാണ് ചിത്രത്തിലെ നായകന്‍. വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളം, തമിഴ്‌, തെലുങ്ക്‌ ഹിന്ദി ഭാഷകളിലായൊരുങ്ങുന്ന ‘പീസ്‌’ ഒരു സറ്റയർ മുവീ ആണ്‌

കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. ഷമീര്‍ ഗിബ്രന്‍ ആണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിർമിക്കുന്നത്. നൗഫല്‍ അബ്ദുള്ള ആണ് ചിത്രത്തിൻറെ എഡിറ്റർ. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!