കോവിഡ് ബാധിച്ച് വയലാർ രാമവര്‍മ്മയുടെ ഇളയമകള്‍ മരിച്ചു

കോവിഡ് ബാധിച്ച് വയലാർ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു മരിച്ചു. 54 വയസായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് സിന്ധുവിനെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചാലക്കുടി പാലസ് റോഡില്‍ ലായത്തില്‍ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്. മകള്‍ മീനാക്ഷി. കോവിഡ് സ്ഥിതികരിച്ചത് മരണശേഷം നടത്തിയ പരിശോധനയിലാണ് . കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!