കോളിവുഡ് സിനിമാപ്രേമികളും രജനി ആരാധകരും ഒരേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ വരൻ പോകുന്നത്. സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകര്‍ വൻ ആവേശത്തിലായിരുന്നു.
ചിത്രത്തിന്റെ ചില ഫോട്ടോകള്‍ ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. എങ്കിൽ ഇപ്പോഴിതാ സൂപ്പർ താരം രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ‘അണ്ണാത്തെ’ എന്നാണ് പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.
ചിത്രത്തിൽ ഒരു ഗ്രാമീണ പശ്ചാത്തലമുള്ള കഥാപാത്രമായിരിക്കും രജനികാന്തിന്റേത് എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. സൂപ്പർ താരം നയൻതാരയാണ് ചിത്രത്തിൽ നായിക. അതേസമയം, തെന്നിന്ത്യൻ താരങ്ങളായ മീന, ഖുശ്ബു തുടങ്ങി ഒട്ടേറെ ചിത്രത്തിൽ ഉണ്ടാകും. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഡി ഇമ്മൻ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.