വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

ചിലമ്പരശന്‍ നായകനായ മാനാട് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റോക് ഫോര്‍ട്ട് കമ്പനിയുടെ ബാനറില്‍ ആണ് പുതിയ ചിത്രം എത്തുന്നത്. എന്നാൽ ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.

മാനാട് എന്ന ചിത്രത്തിൽ കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. എസ്.ജെ സൂര്യ,എസ്.ഏ ചദ്രശേഖര്‍, ഭാരതിരാജ, കരുണാകരന്‍ തുടങ്ങിയ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്നു. മങ്കാത്ത എന്ന അജിത് ചിത്രം ഒരുക്കിയാണ് തമിഴകത്തെ ശ്രദ്ധേയ സവിധായകനായി വെങ്കട്ട്പ്രഭു മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!