കാർത്തിക് നരേൻ ചിത്രം നരഗാസൂരൻ ഒടിടിയിൽ റിലീസിന് ഒരുങ്ങുന്നു

തമിഴ് സിനിമയിൽ ഏറെക്കാലമായി കാത്തിരുന്ന താരതമ്യേന ചെറിയ ഒരു ചിത്രമുണ്ടെങ്കിൽ അത് നരഗസൂരനാണ്. സംവിധായകൻ കാർത്തിക് നരേന്റെ രണ്ടാമത്തെ റിലീസായിരിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും നിരവധി കാരണങ്ങളാൽ ഇത് വൈകുകയായിരുന്നു. ഇപ്പോൾ, കോളിവുഡിലെ റിപ്പോർട്ട് അനുസരിച്ച് , ചിത്രം സോണി ലിവിൽ നേരിട്ട് ഒടിടി റിലീസിനായി ഒരുങ്ങുകയാണ്.

അരവിന്ദ് സ്വാമി, സുന്ദീപ് കിഷൻ, ഇന്ദ്രജിത്ത് എന്നിവരാണ് നരഗാസൂരനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രിയ, ആത്‌മിക എന്നിവരാണ് നായികമാർ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!