കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്‍തവുമായി യഷ്

കന്നഡ സൂപ്പര്‍താരം യഷ് കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്‍തവുമായി രംഗത്ത്. 5000 രൂപ വീതം ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് നല്‍കുമെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്കാണ് യഷിന്‍റെ സഹായം. കോവിഡ് സാഹചര്യം സൃഷ്ടിച്ച നഷ്ടത്തിനും വേദനയ്ക്കും ഇതൊരു പരിഹാരമാവില്ലെന്ന് അറിയാം. പക്ഷേ അതൊരു പ്രതീക്ഷയാണ്. നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷ എന്നും യഷ് പ്രതികരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

 

https://www.instagram.com/p/CPlEivwnMXK/?utm_medium=copy_link

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!