ക്രൈം ത്രില്ലറുമായി ടൊവിനോ; ‘ഫോറൻസിക്’ ഈ വെള്ളിയാഴ്ച എത്തുന്നു

 

മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഫോറൻസിക്’ ഫെബ്രുവരി 28 ന് പ്രദർശനത്തിനെത്തും. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം തില്ലറായി ആണ് ഒരുക്കിയിട്ടുള്ളത്.Image result for tovino forencic

ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. നഗരത്തില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും തുടർന്ന് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്.

Image result for tovino forencic

ചിത്രത്തിൽ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!