രക്ഷിത് ഷെട്ടി നായകനാവുന്ന കന്നഡ ചിത്രത്തിൽ വിനീത് ശ്രീനിവാസനും

രക്ഷിത് ഷെട്ടി നായകനാവുന്ന കന്നഡ ചിത്രത്തിൽ വിനീത് ശ്രീനിവാസനും ഭാഗമാകുന്നു. 777 ചാര്‍ലി’ എന്ന ചിത്രത്തിലാണ് വിനീത് ശ്രീനിവാസനും ഭാഗമാകുന്നത്. അഞ്ച് ഭാഷകളിൽ റിലീസ് ആകുന്ന ചിത്രത്തിൻറെ മലയാളം ടീസറിലെ ഗാനം വിനീതിന്‍റെ ശബ്‍ദത്തിലാണ്. കൂടാതെ ചിത്രത്തിന് വേണ്ടി മറ്റൊരു ഗാനവും പാടിയിട്ടുണ്ട്.

അവന്‍ ശ്രീമന്നാരായണ’യ്ക്കു ശേഷം രക്ഷിത് ഷെട്ടി നായകനാവുന്ന ചിത്രമാണ് 777 ചാര്‍ലി.ഏകാന്തതയില്‍ അകപ്പെടുന്ന നായകനും ഒരു നായയും തമ്മിലുള്ള ഹൃദയബന്ധത്തിൻറെ കഥയാണ് ചിത്രം പറയുന്നത്.
കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് സംഗീത ശൃംഗേരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!