താനൊരു മോഹന്‍ലാല്‍ ആരാധകനായതുകൊണ്ടാണ് ആറാട്ടിൽ അഭിനയിക്കാന്‍ സമ്മതിച്ചതെന്ന് എ ആര്‍ റഹ്മാന്‍

ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രമാണ് ആറാട്ട്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ആക്ഷനും മാസും നിറഞ്ഞ ഒരു ചിത്രമായിരിക്കും. ചിത്രത്തിൻറെ ടീസറും പോസ്റ്ററുമെല്ലാം വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ മറ്റൊരു പ്രത്യേകത ഇന്ത്യന്‍ സിനിമയിലെ സംഗീത വിസ്മയം എ ആര്‍ റഹ്മാൻ ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ്.

റഹ്മാനെ ചിത്രത്തില്‍ അഭിനയിപ്പിക്കണമെന്നത് രചയിതാവായ ഉദയ കൃഷ്ണയുടെ ആഗ്രഹമായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്നാല്‍ ആദ്യമൊന്നും റഹ്‌മാൻ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. അദ്ദേഹം പിന്നീട് മനസ്സു മാറ്റി അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നുവെന്നും അഭിനയിക്കാന്‍ സമ്മതിച്ചത് താനൊരു മോഹന്‍ലാല്‍ ആരാധകനായതുകൊണ്ടാണ്ടാണെന്നും എ ആര്‍ റഹ്മാന്‍ തങ്ങളോട് പറഞ്ഞതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!