മുതിര്‍ന്ന സംവിധായകൻ ജി.എന്‍ രംഗരാജന്‍ അന്തരിച്ചു

തമിഴ് സംവിധായകൻ ജി.എന്‍ രംഗരാജന്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുതിര്‍ന്ന സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവുമായിരുന്നു അദ്ദേഹം.

കമല്‍ഹാസനൊപ്പം ആയിരുന്നു അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. കല്യാണരാമന്‍, മീണ്ടും കോകില, കടല്‍ മീന്‍ഗള്‍, എല്ലാം ഇബ്ബമയം തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയത് രങ്കരാജനായിരുന്നു. ഇവയെല്ലാം കമലിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റുകളായ ചിത്രങ്ങൾ ആയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!