രക്ഷിത് ഷെട്ടി ചിത്രം 777 ചാര്‍ലി കേരളത്തിൽ പ്വഥ്വിരാജ് പ്രൊഡക്ഷൻസ് തിയെറ്ററുകളിലെത്തിക്കും

രക്ഷിത് ഷെട്ടി നായകനാവുന്ന കന്നഡ ചിത്രം 777 ചാര്‍ലിയിൽ വിനീത് ശ്രീനിവാസനും ഭാഗമാകുന്നു എന്ന് ഇന്നലെ വാർത്ത വന്നിരുന്നു. അഞ്ച് ഭാഷകളിൽ റിലീസ് ആവുന്ന ചിത്രത്തന്റെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് സ്വന്തമാക്കി. പ്രിത്വിയുടെ പ്വഥ്വിരാജ് പ്രൊഡക്ഷൻസ് ചിത്രം കേരളത്തിലെ തിയെറ്ററുകളിലെത്തിക്കും.

അവന്‍ ശ്രീമന്നാരായണ’യ്ക്കു ശേഷം രക്ഷിത് ഷെട്ടി നായകനാവുന്ന ചിത്രമാണ് 777 ചാര്‍ലി.ഏകാന്തതയില്‍ അകപ്പെടുന്ന നായകനും ഒരു നായയും തമ്മിലുള്ള ഹൃദയബന്ധത്തിൻറെ കഥയാണ് ചിത്രം പറയുന്നത്.
കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് സംഗീത ശൃംഗേരിയാണ്. മലയാളത്തിന് പുറമെ കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി ചിത്രം പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!