ലാൽ എത്തുന്നു പുതിയ ‘ഗോഡ് ഫാദർ’ലൂടെ; പുതിയ പോസ്റ്റർ പുറത്ത്

 

ജഗൻ രാജശേഖർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ഗോഡ് ഫാദർ’. മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ ലാൽ ആണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

നവീൻ രവീന്ദ്രൻ ആണ് ചിത്രത്തിൽ സംഗീതം പകർന്നിരിക്കുന്നത്. നാട്ടി, മാരിമുത്ത്, അശ്വന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷണ്മുഖ സുന്ദരം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജി എസ് ആർട്‌സ് & ഫസ്റ്റ് ക്ലാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ മുന്നേറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!