നടി യാമി ഗൗതം വിവാഹിതയായി

നടി യാമി ഗൗതം വിവാഹിതയായി. ഉറി സംവിധായകൻ ആദിത്യ ധാറാണ് വരൻ. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ചിത്രം താരം പങ്കുവയ്ക്കുകയും ചെയ്തു. മലയാളത്തിൽ പൃഥിവിരാജ് ചിത്രം ഹീറോയിലും യാമി അഭിനയിച്ചിട്ടുണ്ട്.

വിക്കി ഡോണറിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച യാമി ഈ ചിത്രത്തിലൂടെ തന്നെ പ്രശസ്തി നേടി. ഹൃത്വിക് റോഷന്റെ കാബിൽ, വരുൺ ധവാൻ നായകനായ ബദ്‌ലാപൂർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!