അല്ലി കുത്തിക്കുറിച്ച പാട്ട് പങ്കുവെച്ച് സുപ്രിയ

പൃഥ്വിരാജിന്റെയും മകളായ അംലകൃത എന്ന അല്ലിയുടെയും വിശേഷങ്ങള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും പങ്കുവെയ്ക്കാറുണ്ട്. അല്ലി എഴുതിയ പാട്ടിന്റെ വരികള്‍ ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിയ്ക്കുകയാണ് സുപ്രിയ.

റഫ് ബുക്കിലാണ് ആറു വയസുകാരി അല്ലി പാട്ട് എഴുതിയിരിയ്ക്കുന്നത്. ഇതിന്റെ ചിത്രത്തിനൊപ്പമാണ് സുപ്രിയയുടെ കുറിപ്പ്. ” മകളുടെ റഫ് ബുക്ക് നോക്കുകയായിരുന്നു ഞാന്‍. അതില്‍ ഞാന്‍ കുറച്ച് ഒറിജിനല്‍ ഗാനങ്ങള്‍ കണ്ടെത്തി.

അതില്‍ ഒന്നാണ് ഇത്. ബഡ്ഡിങ് സോങ് റൈറ്റര്‍” ബ്ല്യൂബെറി ബെല്‍സ് എന്ന ഗാനം പോസ്റ്റ് ചെയ്ത് കൊണ്ട് സുപ്രിയ കുറിയ്ക്കുന്നു. ഈ പോസ്റ്റ് പൃഥ്വിരാജും പങ്കുവെച്ചിട്ടുണ്ട്. താരപുത്രിക്ക് ആശംസകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!