“13th” ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

പുതുമുഖ സംവിധായകൻ സുധി അകലൂർ സംവിധാനം ചെയ്യുന്ന ചിത്രം 13th ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു .
പോപ്സ്റ്റിക്ക് മീഡിയ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലറാണ്‌.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിപുതുമയുള്ള തിരക്കഥയിലൂടെയും ത്രസിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും ഹൃദ്യമായ പാട്ടുകളിലൂടെയും ജനശ്രദ്ധ നേടുന്ന ഒരു സിനിമയായിരിക്കും “13th” എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പാലക്കാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ്. കഥ, തിരക്കഥ: മിഥുൻ അകലൂർ, സുഹൈൽ, ഛായാഗ്രഹണം സുധി അകലൂർ, രഞ്ജിത്ത് ചിനക്കത്തൂർ. ചിത്രസംയോജനം: ദിപിൻ, പശ്ചാത്തലസംഗീതം: സച്ചിൻ റാം, സ്റ്റിൽസ്: സമദ് സാം, ഡിസൈൻ: ജബ്ബാർ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!