കൃഷ്ണ മാരിമുത്തു സംവിധാനം ചെയ്യുന്ന തമിഴ് ഹാസ്യ ചിത്രമാണ് ‘ധാരാള പ്രഭു’. ഹാരിഷ് കല്യാൺ നായകനായി എത്തുന്ന ചിത്രത്തിൽ ടാന്യ ആണ് നായിക.
2012 ലെ ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രമായ ‘വിക്കി ഡോണറി’ന്റെ ഔദ്യോഗിക റീമേക്കാണിത്. ചിത്രത്തിൻറെ ട്രെയ്ലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഒരു മുഴുനീള കോമഡി മസാലയായി ഒരുക്കുന്ന ചിത്രത്തിൽ വിവേകും പ്രധാന വേഷത്തിൽ എത്തുന്നു. സ്ക്രീൻ സീൻ മീഡിയ എന്റർടൈൻമെൻറെ ആണ് ചിത്രം നിർമിക്കുന്നത്. സെൽവകുമാർ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം.