ബോളിവുഡ് ചിത്രം ഭൂട്ട് പോലീസും ഉടൻ ഒടിടി റിലീസിനായി എത്തും

കൊറോണ വൈറസ് പാൻഡെമിക് ആഘാതം ഏറ്റുവാങ്ങിയ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഭൂട്ട് പോലീസ്. ചിത്രത്തിൻറെ തിയറ്റർ റിലീസ് ഒഴിവാക്കുമെന്നും ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുമെന്നും ചിത്രത്തിന്റെ നിർമ്മാതാവ് രമേശ് സ്ഥിരീകരിച്ചു. സെയ്ഫ് അലി ഖാൻ, അർജുൻ കപൂർ, യാമി ഗൗതം, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

2021 നവംബറിന് മുമ്പ് തിയേറ്ററുകൾ തുറക്കുമെന്ന് കരുതുന്നില്ലെന്നും ഭൂട്ട് പോലീസിനായി ഡിജിറ്റൽ റിലീസിന് പോകുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും നിർമാതാവ് രമേശ് തൗറാനി പറഞ്ഞു. രാഗിണി എം‌എം‌എസ്, ഡർ മാൾ, ഫോബിയ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പവൻ കിർപലാനിയാണ് ഭൂട്ട് പോലീസ് സംവിധാനം ചെയ്യുന്നത്.

2020 നവംബർ ആദ്യ വാരം ഹിമാചൽ പ്രദേശിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അടുത്ത ഷെഡ്യൂളിനായി അഭിനേതാക്കൾ ജയ്സാൽമീറിലേക്ക് പറന്നു. സെയ്ഫ് അലി ഖാൻ, അർജുൻ കപൂർ, യാമി, ജാക്വലിൻ ഫെർണാണ്ടസ്, ജാവേദ് ജാഫേരി എന്നിവരടങ്ങുന്ന ഒരു കൂട്ടം അഭിനേതാക്കൾ ഈ ചിത്രത്തിലുണ്ട്. ഏത് പ്ലാറ്റ്ഫോമിലാണ് ഭൂട്ട് പോലീസ് റിലീസ് ചെയ്യുന്നതെന്ന് നിർമ്മാതാക്കൾ ഇതുവരെ അറിയിച്ചിട്ടില്ലെങ്കിലും ഡിസ്നി + ഹോട്ട്സ്റ്റാറിൽ ഇത് പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!