രക്ഷിത് ഷെട്ടി ചിത്രം 777 ചാര്‍ലിയുടെ ടീസർ റിലീസ് ചെയ്തു

രക്ഷിത് ഷെട്ടി നായകനാവുന്ന കന്നഡ ചിത്രം 777 ചാര്‍ലിയുടെ ടീസർ റിലീസ് ചെയ്തു. അഞ്ച് ഭാഷകളിൽ റിലീസ് ആവുന്ന ചിത്രത്തന്റെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് സ്വന്തമാക്കി. പ്രിത്വിയുടെ പ്വഥ്വിരാജ് പ്രൊഡക്ഷൻസ് ചിത്രം കേരളത്തിലെ തിയെറ്ററുകളിലെത്തിക്കും. വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്.

അവന്‍ ശ്രീമന്നാരായണ’യ്ക്കു ശേഷം രക്ഷിത് ഷെട്ടി നായകനാവുന്ന ചിത്രമാണ് 777 ചാര്‍ലി.ഏകാന്തതയില്‍ അകപ്പെടുന്ന നായകനും ഒരു നായയും തമ്മിലുള്ള ഹൃദയബന്ധത്തിൻറെ കഥയാണ് ചിത്രം പറയുന്നത്.

കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് സംഗീത ശൃംഗേരിയാണ്. മലയാളത്തിന് പുറമെ കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി ചിത്രം പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!