കിരുതിഗ ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കാളിദാസ് ജയറാം നായകൻ

സംവിധായകൻ കിരുതിഗ ഉദയനിധി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കാളിദാസ് ജയറാം നായകനായി എത്തുന്നു. ഉദയനിധി സ്റാലിൻറെ ഭാര്യ ആണ് കിരുതിഗ ഉദയനിധി. കാളിദാസ് ജയറാമും തന്യ രവിചന്ദ്രനും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഒരു യാത്ര ചിത്രമാണിതെന്ന് സംവിധായിക പറഞ്ഞു.

ചിത്രത്തിന്റെ ബാക്കി അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും പിന്നീടറിയിക്കുമെന്നും സംവിധായിക പറഞ്ഞു. ശിവയും പ്രിയ ആനന്ദിന്റെ വണക്കം ചെന്നൈ എന്ന ചിത്രത്തിലൂടെയാണ് കിരുതിഗ സംവിധാനത്തിലേക്ക് കടന്നത്.

അവരുടെ രണ്ടാമത്തെ ചിത്രമായ കാളിക്ക് ബോക്സോഫീസിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!