ആർ‌ജിവിയും , മെഗാസ്റ്റാർ അമിതാഭ് ബച്ചനും പുതിയ ചിത്രത്തിനായി ഒന്നിച്ചേക്കും

സിനിമാ മേഖലയിലെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാം ഗോപാൽ വർമ്മ വീണ്ടും ബോളിവുഡ് മെഗാസ്റ്റാറുമായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ്. ‘സർക്കാർ’, ‘ആഗ്’, ‘റാൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ ഇതിനകം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ആർ‌ജിവി ഒരുക്കാൻ ഉദ്ദേശിക്കുന്ന ഒരു തിരക്കഥയിൽ ആണ് അമിതാബ് ബച്ചൻ എത്തുക എന്നാണ് റിപ്പോർട്ട്.

ആർ‌ജി‌വി ഇപ്പോൾ മുംബൈയിൽ നിന്ന് ഗോവയിലേക്ക് മാറി. അമിതാബ് ബച്ചനുമായി ആർ‌ജിവി കൂടിക്കാഴ്ച നടത്തിയെന്നും ബച്ചന് കഥ ഇഷ്ട്ടപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുണികൾ വരുന്നത്. വാര്ത്തകൾ ശരിയാണെങ്കിൽ ചിത്രത്തിൻറെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!