കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ആളുകളുടെ പൊതുവായ ക്ഷേമത്തെ ബാധിച്ച് ച്ച ദുഷ്കരമായ സമയങ്ങളും വെല്ലുവിളികളും കൊണ്ടുവന്നു. ബോളിവുഡ് നടൻ സോനു സൂദ് വില്ലന്റെ വേഷം വെള്ളിത്തിരയിൽ അവതരിപ്പിച്ച അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ നായകനായി ഉയർന്നുവന്നു. കോവിഡ് സമയത്തെ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടും.കഴിഞ്ഞ വർഷം മാർച്ച് 24 ന് ഇന്ത്യയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോൾ നിരവധി കുടിയേറ്റ തൊഴിലാളികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കാൽനടയായി സ്വന്തം നാട്ടിലേക്ക് യാത്ര ആരംഭിച്ചു.
അപ്പോഴാണ് ഒരു ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെട്ട സോനു സൂദ് പ്രതിസന്ധിയിലായവർക്ക് സഹായിയായി മാറിയത്. കുടിയേറ്റക്കാർക്കായി ബസുകൾ ക്രമീകരിക്കുകയും അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുകയും ചെയ്തു. ആയിരക്കണക്കിന് കിലോമീറ്റർ അകലെ കുടിയേറിപ്പാർത്തവരെ അവരുടെ വീടുകളിൽ സുരക്ഷിതമായി സോനു സൂദ് എത്തിച്ചു. ഇപ്പോൾ സോനു സൂദിനെ പ്രധാനമന്ത്രിയാക്കണമെന്ന് നടി ഹുമ ഖുറേഷി അഭിപ്രായപ്പെട്ടു.
എന്നാൽ ഇതിനോട് പ്രതികരിച്ച് സംസാരിച്ച സോനു ഇതിന് താൻ യോഗ്യനല്ലെന്നും ഇത് അൽപ്പം കൂടിപ്പോയെന്നും ഈ ബഹുമതിക്ക് ഞാൻ അർഹനാണെന്ന് ഹുമ കരുതുന്നുവെങ്കിൽ, ഞാൻ എന്തെങ്കിലും നല്ലത് ചെയ്തതിനാൽ ആണെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു ഉത്തരവാദിത്വം ഏറ്റെടുക്കാൻ തനിക്ക് പ്രായം കുറവാണെന്ന് കരുതുന്നുവെന്ന് പറഞ്ഞാണ് സോനു സൂദ് ഇത് അവസാനിപ്പിച്ചത്.