മലയാള ചിത്രങ്ങളായ മാലിക്കും, കോൾഡ് കേസും ഒടിടിയിൽ റിലീസ് ചെയ്‌തേക്കും

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. ഒടിടി റിലീസിന് ഒരുങ്ങുകയാണെന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ പൃഥ്വിരാജ് ചിത്രം കോൾഡ് കേസും ഒടിടിയിൽ റിലീസ് ചെയ്‌തേക്കും എന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വിഡിയോയിൽ ആണ് ഇവ റിലീസ് ചെയ്യുക.

ഈ രണ്ട് ചിത്രങ്ങളും നിർമിച്ചിരിക്കുന്നത് ആന്റോ ജോസഫ് ആണ്. പൃഥ്വിരാജ് നായകനായ ‘കോള്‍ഡ് കേസ്’ ഒരുക്കുന്നത് തനു ബാലകെ ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നായിരുന്നു കോള്‍ഡ് കേസിന്‍റെ നിര്‍മ്മാണം. രണ്ട് ചിത്രങ്ങളും ഒടിടിയിൽ ഇറക്കാൻ നോക്കുന്നത് ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!