പകർച്ചവ്യാധിയുടെ സമയത്ത് ആരാധകരെ സഹായിക്കാൻ സൂര്യ 12.5 ലക്ഷം സംഭാവന ചെയ്തു

അഭിനയ, നിർമ്മാണ പ്രവർത്തനങ്ങൾ കൂടാതെ ഒരു മനുഷ്യസ്‌നേഹി എന്ന നിലയിൽ എല്ലായ്പ്പോഴും തൻറെ സേവങ്ങൾ നാടിനായി സമർപ്പിക്കുന്ന ആളാണ് നടൻ സൂര്യ. ഈ പാൻഡെമിക് സമയത്ത് ആരാധകരെ സഹായിക്കുന്നതിനായി താരം ഇപ്പോൾ തന്റെ ഫാൻ ക്ലബിലെ 250 അംഗങ്ങൾക്ക് 5000 രൂപ വീതം നൽകി. മൊത്തം 12.5 ലക്ഷം രൂപയാണ് ആരാധകർക്കായി അദ്ദേഹം നൽകിയത്.

സൂര്യയുടെ സഹോദരൻ കാർത്തിയും ആരാധകർക്കായി സമാനമായ ഒരു പ്രവർത്തനം നടത്തിയിട്ടുണ്ട്, ഇത് ഈ മഹാമാരിയുടെ സമയത്ത് രണ്ട് സഹോദരങ്ങളും അവരുടെ ആരാധകരെ സഹായിക്കാൻ കാണിക്കുന്ന മനസ് പ്രശംസനീയമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!