ദി പ്രീസ്റ്റി’ന് 21.95 റേറ്റിങ് ടെലിവിഷന്‍ പ്രീമിയറില്‍ ലഭിച്ചെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്

 

മമ്മുട്ടി നായകനായ ദി പ്രീസ്റ് ജൂൺ ആറിന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു. ടെലിവിഷന്‍ പ്രീമിയറില്‍ 21.95 റേറ്റ് ചിത്രത്തിന് ലഭിച്ചെന്ന് സിനിമയുടെ നിര്‍മാതാവ് ആന്റോ ജോസഫ് അറിയിച്ചു. സോദ്ധ്യാൽ മീഡിയയിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മലയാള സിനിമക്ക് 2021ല്‍ ലഭിക്കുന്ന ഏറ്റവും വലിയ ടെലിവിഷന്‍ റേറ്റിംഗാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മറ്റ് സിനിമകള്‍ക്ക് ലഭിച്ച ടി.ആര്‍.പി. നിരക്കുകള്‍: പുലിമുരുകമന്‍ 27.80, ബാഹുബലി 21.38, ദൃശ്യം 21, ദൃശ്യം-2 20.34, ലൂസിഫര്‍ 20.28, പുലിമുരുകന്‍ 18.91(രണ്ടാമത്തെ ടെലിക്കാസ്റ്റില്‍), തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ 15.65, ഫോറന്‍സിക്ക് 14.67, പ്രേമം 12.88.

മമ്മൂട്ടി-മഞ്ജു വാര്യർ എന്നിവർ ആദ്യമായി ഒന്നിച്ച ചിത്രമാണ് ദി പ്രീസ്റ്റ്.  ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററിൽ പ്രദർശനത്തിന് എത്തുകയും മികച്ച വിജയം നേടുകയും ചെയ്തു.  നിഖില വിമൽ സാനിയ ഇയ്യപ്പൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.ജോഫിന്‍റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ, അമേയ (കരിക്ക്) തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന ചിത്രം ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എൻ ബാബുവും ചേർന്നാണ് നിർമ്മിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!