കോവിഡ് വാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിച്ച് റിമി ടോമി

കോവിഡ് വാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിച്ച് നടിയും, ഗായികയും അവതാരകയുമായ റിമി ടോമി. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ എടുക്കുന്നതിൻറെ ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അതിനോടൊപ്പം ഒരു രസകരമായ കുറിപ്പും റിമി പങ്കുവച്ചു. . എ കോവിന്‍ ആപ്പില്‍ കയറി എല്ലാവരും രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാനും റിമി ആവഷ്യപ്പെട്ടു. വാക്‌സിൻ എടുക്കുന്ന ചിത്രങ്ങൾ നിരവധി താരങ്ങളാണ് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നത്.

”കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്തു കാണുന്ന പോലെ ഒന്നും പേടിക്കേണ്ട, നോര്‍മല്‍ ഇഞ്ചക്ഷന്‍ അത്രയേ ഉള്ളൂ. എക്‌സ്പ്രഷന്‍ കൂടുതല്‍ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷന്‍ പൊതുവെ ഇത്തിരി പേടി ആണ്,” എന്നാണ് റിമിയുടെ കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!