മലയാള ചിത്രം ലൗ എഫ് എമ്മിലെ പുതിയ പോസ്റ്റർ കാണാം

അപ്പാനി ശരത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന ലൗ എഫ് എമ്മിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ശ്രീദേവ് കപ്പൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്.

ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സിനില്‍ സൈനുദ്ദീന്‍ പ്രതിനായകവേഷത്തില്‍ എത്തുന്നു. ജാനകി കൃഷ്ണന്‍ , മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍. തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, മാഹി, കാസര്‍കോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!