മലയാളി റാപ്പര്‍ വേടന്‍ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ മാപ്പ് പറഞ്ഞു

മലയാളി റാപ്പര്‍ വേടന്‍ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ മാപ്പ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാപ്പ് പറഞ്ഞത്. ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന സംഗീത ആല്‍ബം വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി അറിയിച്ചിരുന്നു.

തെറ്റ് തിരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് പോസ്‌റ്റെന്ന് ‘വേടന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. തന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള തന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴകള്‍ വേദനിപ്പിക്കുകയാണ്. ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതും സ്ത്രീകളെ വേദനിപ്പിച്ചു. ഇക്കാര്യങ്ങളില്‍ താന്‍ ഖേദിക്കുന്നുവെന്ന് വേടന്‍ പറയുന്നു. തന്റെ നേരെയുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും മാപ്പ് പറയുന്നുവെന്നും വേടന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു..

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!