എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു

എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. സന്തോഷ് ശിവൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  ‘അഭയം തേടി’  എന്നാകും ഇതിൻറെ പേരെന്നും മരണം കാത്തിരിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നതെന്നും അദ്ദേഹം ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

എന്നാൽ ഇത് ഒരു ആന്തോളജി ചിത്രത്തിലെ ഒരു കഥയാണെന്നും റിപ്പോർട്ട് ഉണ്ട്. എംടിയുടെ വ്യത്യസ്‍തമായ കഥകളില്‍ ഒരു ചിത്രം ഒരുങ്ങുന്നുണ്ടെന്നും അതിൽ ഒരു കഥയാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ട് ഉണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!