തമിഴ് സൂപ്പർ താരം പ്രഭുദേവ, ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൊൻമാണിക്യവേൽ’. ആക്ഷന്‍-സസ്പെന്‍സ് കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എ. സി മുകില്‍ ആണ് നിർവഹിക്കുന്നത്. ചിത്രം മാർച്ച് ആറിന് റിലീസ് ചെയ്യും.
നടി നിവേദ പെദുരാജ് ആണ് ചിത്രത്തിലെ നായിക. ജെ. മഹേന്ദ്രന്, സുരേഷ് മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഡി. ഇമ്മനാണ് ചിത്രത്തിൽ സംഗീതമൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം കെ. ജി. വെങ്കടേഷ്.