മലയാളചലച്ചിത്രം ” ഇരുൾ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഈ വെള്ളിയാഴ്ച  ഏഷ്യാനെറ്റിൽ

ഫഹദ് ഫാസിൽ നായകനാകുന്ന ഇരുൾ ഈ വെള്ളിയാഴ്ച ടെലിവിഷൻ പ്രീമിയർ ആയി  ഏഷ്യാനെറ്റിൽ എത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസ് ചെയ്തിരുന്നു. നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .

ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന സിനിമയിൽ ഫഹദ് ഫാസിലും സൗബിൻഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാപാത്രങ്ങളാകുന്നു.

കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പ്രധാന ലൊക്കേഷൻ കുട്ടിക്കാനമായിരുന്നു. ഛായാഗ്രഹണം ജോമോൻ ടി. ജോൺ. പ്രോജെക്ട് ഡിസൈനർ ബാദുഷ. നിർമാണം ആന്റോജോസഫ്–ജോമോൻ ടി ജോൺ–ഷമീർ മുഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!