ലോകമെമ്പാടും തിയേറ്ററുകളിൽ അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടം ജൂലൈ 27ന് പ്രദർശനത്തിന് എത്തും

അക്ഷയ് കുമാറിന്റെ ആരാധകർക്ക് വലിയ സന്തോഷം തരുന്ന വാർത്തയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബെൽ ബോട്ടം ജൂലൈ 27 ന് ലോകമെമ്പാടുമുല്ല തീയറ്റേറുകളിൽ റിലീസ് ചെയ്യും. അക്ഷയ് സോഷ്യൽ മീഡിയയിൽ ഇത് പ്രഖ്യാപിച്ചു. ബെൽ ബോട്ടത്തിന്റെ ഷോർട്ട് ടീസർ പങ്കിട്ട അക്ഷയ് കുമാർ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ഒടുവിൽ കാത്തിരിപ്പ് അവസാനിക്കുമെന്നും അറിയിച്ചു.

രഞ്ജിത് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സ്പൈ ത്രില്ലറാണ് ചിത്രം. ജാക്കി ഭഗാനിയും വാഷു ഭഗ്നാനിയും ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരാണ് ചിത്രത്തിലെ നായികമാർ. 80 കളിലെ ഒരു സ്പൈ ത്രില്ലറാണ് ബെൽ ബോട്ടം. അക്ഷയ് ഒരു റോ ഏജന്റായി അഭിനയിക്കുമ്പോൾ, അക്കാലത്ത് അധികാരത്തിലിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ലാറ ദത്ത അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!