ബോളിവുഡ് ചിത്രം റേ”യുടെ പുതിയ പോസ്റ്റർ കാണാം

നെറ്റ്ഫ്ളിക്സ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റായ്’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഇന്ത്യന്‍ ചലച്ചിത്രകാരന്‍ സത്യജിത്ത് റായ് രചിച്ച ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്തോളജി രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സത്യജിത്ത് റായുടെ നാല് കഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം എത്തുന്നത്. ചിത്രം ഈ മാസം 25ന്  റിലീസ് ചെയ്യും.

നാല് ലഘുചിത്രങ്ങള്‍ സംവിധാനം ചെയ്‍തിരിക്കുന്നത് മൂന്ന് സംവിധായകരാണ്. ശ്രീജിത്ത് മുഖര്‍ജി, അഭിഷേക് ഛൗബേ, വസന്‍ ബാല എന്നിവരാണ്. വൻ താരനിരയാണ് ചിത്രത്തിലുള്ളത്. മനോജ് ബാജ്‍പെയ്, ഹര്‍ഷ്‍വര്‍ധന്‍ കപൂര്‍, ഗജ്‍രാജ് റാവു, അലി ഫസല്‍, ശ്വേത ബസു പ്രസാദ്, അനിന്ദിത ബോസ്, കെ കെ മേനോന്‍, ബിഡിത ബാഗ്, ദിബ്യേന്ദു ഭട്ടാചാര്യ, രാധിക മദന്‍, ചന്ദന്‍ റോയ് സന്യാല്‍, ആകാന്‍ഷ രന്‍ജന്‍ കപൂര്‍ തുടങ്ങിയയവരാണ് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!