വീണ്ടും ക്യാമറയ്‍ക്ക് പിന്നിലെത്താൻ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ് : പുതിയ ചിത്രം ഉടൻ പ്രഖ്യാപിച്ചേക്കും

മലയാളത്തിൽ നടൻ, സംവിധായകൻ, നിമാതാവ് , ഗായകൻ എന്നീ നിലകളിൽ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ആദ്യം സംവിധായക കുപ്പായം ഇട്ട് ഒരുക്കി ചിത്രം ലൂസിഫറിൽ മോഹൻലാൽ നായകനായി എത്തി. ചിത്രം മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായി മാറുകയും ചെയ്തു.

ഇപ്പോൾ താൻ പുത്തിയതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തെപ്പറ്റി സൂചന നൽകിയിരിക്കുകയാണ് അദ്ദേഹം. ലുസിഫറിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനിരിക്കെയാണ് അദ്ദേഹം പുതിയ ചിത്രത്തെപ്പറ്റി സൂചന നൽകിയത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പൃഥ്വിരാജ് പുതിയ സിനിമയെ കുറിച്ച് സൂചിപ്പിച്ചത് മകള്‍ അലംകൃത എഴുതിയ കഥയുടെ ഫോട്ടോ പങ്കുവെച്ചാണ്. ഈ ലോക്ക് ഡൗണില്‍ ഞാൻ കേട്ട ഏറ്റവും മികച്ച വണ്‍ ലൈനാണ് ഇത്. ഒരു മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാൻ സാധ്യതയില്ലെന്ന് തോന്നിയതിനാല്‍ ഞാൻ മറ്റൊരു സ്‍ക്രിപ്റ്റ് തെരഞ്ഞെടുത്തു. പ്രിത്വി പറഞ്ഞു. ഒരു സിനിമയുടെ വിശദാംശങ്ങള്‍ ഉടൻ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!