ടോവിനോയുടെ ‘ഫോറൻസിക്’ ഈ വെള്ളിയാഴ്ച എത്തുന്നു; പുതിയ പോസ്റ്റർ പുറത്ത്

 

പ്രിയ താരം ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഫോറന്‍സിക്കി’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്രൈം തില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക.

നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം. ചിത്രം ഈവരുന്ന വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!