മലയാളം ചിത്രം ” ചെരാതുകൾ “നാളെ പ്രദർശനത്തിന് എത്തും

ആറു കഥകൾ ചേർന്ന ‘ചെരാതുകൾ’ എന്ന ആന്തോളജി സിനിമ നാളെ   പ്രദർശനത്തിന് എത്തും. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ കോർത്തിണക്കിക്കൊണ്ട് ആണ് ചിത്രം ഒരുങ്ങുന്നത്.

ആറു വീതം സംവിധായകരും, ഛായാഗ്രഹകരും, ചിത്രസംയോജകരും, സംഗീത സംവിധായകരും ഉൾപ്പടെ ഏതാണ്ട് നൂറിൽപരം യുവടെക്‌നിഷ്യൻമാർ ഒരുമിക്കുന്ന ചിത്രത്തിലുള്ള, വിധു പ്രതാപ്, നിത്യ മാമ്മൻ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മനോഹരമായ ഗാനങ്ങൾ ചാനലുകളിലൂടെ ഉടൻതന്നെ പ്രേക്ഷകരുടെ ആസ്വാധനത്തിനായി ലഭ്യമാക്കും എന്ന് മാമ്പ്ര ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!