മഞ്ജു വാരിയരുമായുള്ള സിനിമയിൽ ചിത്രം പങ്കുവെച്ച് പൂർണിമ

മഞ്ജു വാരിയരുടെ അടുത്ത കൂട്ടുകാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഇരുവരും ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളും യാത്രകളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ രണ്ടാളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ , രണ്ടാളും ഒരുമിച്ചുള്ള ഒരു പഴയ കാല ഓർമ പങ്കിടുകയാണ് പൂർണിമ.

മഞ്ജു വാരിയരുമൊത്തുള്ള പഴയകാല സിനിമയിൽ നിന്നുള്ള ഒരു രംഗത്തിന്റെ ചിത്രമാണ് പൂർണിമ പങ്കുവച്ചത്. ‘വാര്യരേ, നീ ഇത് കണ്ടോ?’ എന്നായിരുന്നു ചിത്രത്തിന് പൂർണിമ നൽകിയ അടിക്കുറിപ്പ്.

ജോർജ് കിത്തു സംവിധാനം ചെയ്ത ഇന്നലെകളില്ലാതെ എന്ന ചിത്രത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം. 1997ൽ റിലീസിനെത്തിയ ചിത്രമാണ് ഇന്നലെകളില്ലാതെ. മഞ്ജുവിനും പൂർണിമയ്ക്കും ഒപ്പം ബിജു മേനോനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!