‘ഹെലനി’ലെ നായകൻ ഇനി സംവിധായകൻ

കൊച്ചി: ഹെലൻ സിനിമയിൽ നായകനായി എത്തിയ നോബിൾ ബാബു തോമസ് സംവിധായകനാകുന്നു. ഹെലനിന്റെ കഥ എഴുതിയ നോബിൾ ബാബു തോമസ് തന്നെ ആയിരുന്നു .

‘മേഡ് ഇൻ ഹെവൻ’ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് നോബിൾ സംവിധായകനാവുന്നത്. ഒരു സിനിമയുടെ ഫീൽ തരുന്നതാണ് ആൽബം. ക്ലൈമാക്സിൽ ഒരു ഉഗ്രൻ സസ്‌പെൻസും മ്യൂസിക് വീഡിയോയിൽ ഉണ്ട്.ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങിയ ആൽബത്തിൽ
നോബിൾ തന്നെയാണ് നായകനാവുന്നത്.

അൻഷ മോഹൻ, ആശ മഠത്തിൽ, സതീഷ് എന്നിവരാണ് മ്യൂസിക് വീഡയോയിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്.ഹെലന്റെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും ആൽഫ്രണ്ട് കുര്യൻ ജോസഫുമാണ് ആൽബത്തിന്റെ സഹസംവിധായകർ. വിനായക് ശശികുമാർ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് ബെന്നി ദയാൽ ആണ്. സുനിൽ കാർത്തികേയനാണ് ക്യാമറ. എഡിറ്റിംഗ് നിഥിൻ രാജ് ആരോമൽ.കലാസംവിധാനം റോഷിദ് രവീന്ദ്രൻ, ചീഫ് അസോസിയേറ്റ് അനിൽ അബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, സൗണ്ട് ഡിസൈൻ സിഗ് സിനിമ, കോസ്റ്റ്യൂം ദിവ്യ ജോർജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ശബരീഷ് സി, അസി. ഡയറക്ടർമാരായി സംഗീത് രവീന്ദ്രൻ, അരവിന്ദ് കുമാർ, നിഖിൽ തോമസ്, പോസ്റ്റർ പ്രതൂൽ എൻ.ടി.എന്നിവരുമുണ്ട് പി. ആർ. ഒ. ആതിര ദിൽജിത്ത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!