അവധിക്കാലം കുടുംബത്തിനൊപ്പം ആസ്വദിച്ച് സായിപല്ലവി

കോവിഡ് കാലത്തെ ഈ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് നടി സായി പല്ലവി. ബന്ധുക്കൾക്കൊപ്പം നടത്തിയ വിനോദയാത്രയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച യാത്രയായിരുന്നു ഇതെന്നും എല്ലാവരെയും മിസ് ചെയ്യുന്നുെവന്നും ചിത്രങ്ങൾ പങ്കുവച്ച ശേഷം താരം കുറിച്ചു.സായി പല്ലവിയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലവ് സ്‌റ്റോറി എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നു. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍. ഏപ്രിലില്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാരണം നീണ്ടു പോവുകയാണ്.

റാണ ദഗ്ഗുപതിക്കൊപ്പം അഭിനയിച്ച വിരാട പര്‍വം എന്ന ചിത്രത്തിന്റെ റിലീസും നേരത്തെ മാറ്റിവച്ചിരുന്നു. നാനി നായകനാകുന്ന ശ്യാം സിംഹ റോയ് ആണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!