മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​നായകനടൻ ​സു​കു​മാ​ര​ൻ​ ​ഓർമ്മയിൽ 24​ ​വ​ർ​ഷ​ങ്ങ​ൾ

മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ഉശിരൻ കഥാപാത്രങ്ങളുടെ നായകനടനായ ​ ​സു​കു​മാ​ര​ൻ​ ​മ​രി​ച്ചി​ട്ട് ​ഇ​ന്ന് 24​ ​വ​ർ​ഷ​ങ്ങ​ൾ​ .ഇന്നും ഡ​യ​ലോ​ഗ് ​പ്ര​സ​ന്റേ​ഷ​നി​ൽ​ ​സു​കു​മാ​ര​നെ​ ​വെ​ല്ലാ​ൻ​ ​ ​ഒ​രു​ ​ന​ട​ൻ​ ​വ​ന്നി​ട്ടി​ല്ല.​കോളേജ് അധ്യാപകനായ ​ ​സു​കു​മാ​ര​ൻ​ ​ ​എം.​ടി.​വാ​സു​ദേ​വ​ൻ​നാ​യ​രു​ടെ​ ​നി​ർ​മ്മാ​ല്യ​ത്തി​ലൂ​ടെ​ ​സി​നി​മ​യി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ത്.​

എം.​ടി.​യു​ടെ​ ​ത​ന്നെ​ ​ര​ച​ന​യി​ൽ​ ​ആ​സാ​ദ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വി​ൽ​ക്കാ​നു​ണ്ട് ​സ്വ​പ്ന​ങ്ങ​ൾ,​ ​എം.​ടി​യു​ടെ​ ​ബ​ന്ധ​നം,​ ​തു​ട​ങ്ങി​ ​അ​ന​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ച്ചു.​അ​ര​വി​ന്ദ​ന്റെ​ ​ആ​ദ്യ​ചി​ത്ര​മാ​യ​ ​ഉ​ത്ത​രാ​യ​ണ​ത്തി​ലും​ ​ഐ.​വി.​ശ​ശി​യു​ടെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ഉ​ത്സ​വ​ത്തി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​ശ​ശി​യു​ടെ​ ​പ​ല​ചി​ത്ര​ങ്ങ​ളി​ലും​ ​നാ​യ​ക​നാ​യി​രു​ന്നു.​

ബാ​ല​ച​ന്ദ്ര​മേ​നോ​ന്റെ​ ​ക​ലി​ക,​ ​അ​ണി​യാ​ത്ത​വ​ള​ക​ൾ,​ ​ഇ​ഷ്ട​മാ​ണ് ​പ​ക്ഷേ​ ,​തു​ട​ങ്ങി​ ​ഒ​ട്ടേ​റെ​ ​ചി​ത്ര​ങ്ങ​ൾ…​ ​ജ​യ​ൻ,സോ​മ​ൻ​ ,​സു​കു​മാ​ര​ൻ​ ​എ​ന്നി​വ​ർ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യി​ ​വി​ല​സി​യ​ ​കാ​ല​മു​ണ്ടാ​യി​രു​ന്നു.​നാ​ൽ​പ്പ​ത്തി​യൊ​മ്പ​താ​മ​ത്തെ​ ​വ​യ​സി​ലാ​യി​രു​ന്നു​ ​ഹൃ​ദ​യാ​ഘാ​ത​ത്തെ​ ​തു​ട​ർ​ന്ന് ​ഈ​ ​പ്രതിഭയെ ​ ​മ​ല​യാ​ള​ ​സി​നി​മ​യ്ക്കു​ ​ന​ഷ്ട​മാ​യ​ത്.​ ​മക്കൾ മി​ക​ച്ച​ ​ന​ട​നാ​യ​ ​ഇ​ന്ദ്ര​ജി​ത്തും​ ​ബ​ഹു​മു​ഖ​ ​പ്ര​തി​ഭ​യാ​യ​ ​പൃ​ഥ്വി​രാ​ജും​ ​സു​കു​മാ​ര​ന്റെ​ ​ഓ​ർ​മ്മ​ക​ൾ​ ​ഇ​ന്നും​ ​സ​ജീ​വ​മാ​ക്കു​ന്നു.​ന​ടി​ ​മ​ല്ലി​കാ​ ​സു​കു​മാ​ര​നാ​ണ് ​സു​കു​മാ​ര​ന്റെ​ ​ഭാ​ര്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!