അമ്മ പൂര്‍ണിമയുമായുള്ള പ്രാര്‍ത്ഥനയുടെ സായാഹ്ന സഞ്ചാരം

സോഷ്യൽമീഡിയയിൽ സജീവമായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. മകള്‍ പ്രാര്‍ത്ഥനയ്ക്ക് ഒപ്പം സായാഹ്ന സവാരിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയയാകുന്നത്.

പ്രാര്‍ത്ഥനയാണ് അമ്മയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവെച്ചത്. കൊച്ചിയിലെ ഫ്‌ലാറ്റിനു മുന്നിലൂടെയുളള ഇടവഴിയിലൂടെ അമ്മയുടെ കൈപിടിച്ച് നടന്നുപോകുന്ന വിഡിയോയാണ് പ്രാര്‍ത്ഥന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. റോഡിലൂടെ സൈക്കിള്‍ ചവിട്ടി വരുന്ന നക്ഷത്രയെയും വിഡിയോയില്‍ കാണാം.

അമ്മ എന്നതിലുപരി മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും നല്ലൊരു സുഹൃത്ത് കൂടിയാണ് പൂര്‍ണിമ. അമ്മയെ പോലെ ഫാഷനില്‍ പ്രാര്‍ത്ഥനയും ഒട്ടും പിന്നോട്ടല്ല. ഫാഷനിലെ പുത്തന്‍ ട്രെന്‍ഡുകള്‍ പ്രാര്‍ത്ഥന പരീക്ഷിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!