പുതിയ ലുക്കിൽ ബൈസൽ പ്രസന്ന; ‘വർക്കി’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ

 

നവാഗതനായ ആദർശ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർക്കി’. ചിത്രത്തിൽ നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ ആണ് നായകൻ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.

തമിഴ് നടൻ ബൈസൽ പ്രസന്നയുടെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

പുതുമുഖ നടി ദർശനയാണ് ചിത്രത്തിലെ നായിക. ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി ,മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ, ജോമോൻ ജോഷി, സൂരജ് സുകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠനാണ് ചിത്രം നിർമിക്കുന്നത്. ശ്യാം കുമാർ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!