സിനിമാഷൂട്ടിങ് പുനരാരംഭിക്കുന്നു

സിനിമാ ചിത്രീകരണങ്ങൾ പുനരാരംഭിക്കുവാൻ പോകുന്നു. ബോളിവുഡ് സൂപ്പർഹിറ്റായ അന്ധാദുനിന്റെ തെലുങ്ക് റീമേക്കായ മാസ്റ്ററോടെയാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്.

യുവതാരം നിതിൻ നായകനാകുന്ന ചിത്രത്തിൽ നഭാ നടേഷാണ് നായിക. ചിത്രത്തിൽ തമന്ന നെഗറ്റീവ് വേഷമവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെർലപക ഗാന്ധിയാണ്. അന്ധാദുനിന്റെ മലയാളം റീമേക്കായ രവി കെ. ചന്ദ്രൻ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഭ്രമം ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ പൂർത്തിയാകാനുണ്ട്.

ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ വരുന്നതോടെ ചിത്രീകരണങ്ങൾ പുനരാരംഭിക്കാനും തിയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുകയും ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!