കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ലുക്‌മാൻ

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നടൻ ലുക്‌മാൻ. തന്റെ നാടായ മലപ്പുറം ചങ്ങരംകുളം വാർഡിലെ സൂര്യ ക്ളബിലെ സുഹൃത്തുക്കൾക്കൊപ്പമാണ് ലുക്‌മാൻ സഹായം എത്തിക്കുന്നത്.

രോഗംമൂലം വലയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുക, വീടുകളിൽ അണുനശീകരണം നടത്തുക എന്നിവയെല്ലാമാണ് ലുക്‌മാന്റെ നേതൃത്വത്തിൽ നടക്കുന്നു . ക്ളബിന്റെ വാട്‌സാപ്പുഗ്രൂപ്പ് പ്രവാസി സുഹൃത്തുക്കളിൽ നിന്നടക്കം പണം ശേഖരിച്ചാണ് സഹായം എത്തിക്കുന്നത്.

സിനിമാതാരത്തിന്റെ പകിട്ടുകൾ ഒന്നുമില്ലാതെയാണ് താരം. ആനപ്പറമ്പിലെ വേൾഡ് കപ്പ് , ആറാട്ട്, നാരദൻ തുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കിയാണ് ലുക്‌മാൻ ജനസേവനത്തിനിറങ്ങിയത്.ഒാപ്പറേഷൻ ജാവയാണ് താരത്തിന്റെ സമീപകാല ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!