ആനയ്ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിൽ റെജിന കസാന്ദ്ര

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലൂടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് റെജിന കസാന്ദ്ര. അഭിനയ ലോകത്ത് സജീവമായ താരം സമൂഹമാദ്ധ്യമങ്ങളിലും നിറസാന്നിദ്ധ്യമാണ്. ഇപ്പോൾ സമൂഹമാദ്ധ്യമത്തിലെ സജീവ ചർച്ച താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്.

ശാലീന സുന്ദരിയായി ആനയോടൊപ്പം നിൽക്കുന്ന റെജിന കസാന്ദ്രയുടെ ഫോട്ടോകൾ ആരാധകരേറ്റെടുത്തിരിക്കുകയാണ് .ശാലീന സുന്ദരിയായി ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.

2005 ൽ പുറത്തിറങ്ങിയ ‘കണ്ട നാൾ മുതൽ’ എന്ന തമിഴ് സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലാദ്യമായെത്തുന്നത് . മികച്ച അഭിനയത്തിന് സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് നേടിയ താരത്തിന്റെ നിരവധി സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!