പറയാത്ത കഥയുമായി നിർമാതാവ് ജോബി ജോർജ്

അബ്രഹാമിന്റെ സന്തതികൾ റിലീസ് ചെയ്ത് മൂന്ന് വർഷം കഴിയുമ്പോൾ പറയാത്തൊരു കഥയുമായി നിർമാതാവ് ജോബി ജോർജ്. പ്രളയവും നിപ്പയുമൊക്കെ വന്ന അവസ്ഥയിൽ മമ്മൂട്ടി ചിത്രം മാറ്റിവയ്ക്കണമെന്ന് പലരും പറഞ്ഞിരുന്നു എന്നാൽ ധൈര്യപൂർവം താൻ ചിത്രം റിലീസ് ചെയ്യുകയായിരുന്നുവെന്നും ജോബി പറഞ്ഞു.

‘ജൂൺ 16. അതേ മൂന്ന് കൊല്ലം മുൻപ് ഒരു ജൂൺ 16. പെരുമഴ, പ്രളയം, നിപ്പ എന്ത് ചെയ്യണം. പലരും പറയുന്നു ഒന്ന് മാറ്റിവച്ചാലോ റിലീസ്. സ്കൂൾ തുറന്നിരിക്കുന്നു.15 രാത്രിയിൽ തനി കച്ചവടക്കാരനാണെങ്കിലും, എന്തോ എന്നെ ഇഷ്ടം ആണ്‌ വിജിച്ചേട്ടന് (സെൻട്രൽ പിക്ചർ )വിജി ചേട്ടൻ വിളിക്കുന്നു… എടൊ ഈ സാഹചര്യത്തിൽ ഫുൾ പേജ് പരസ്യം വേണോ? 40 ലക്ഷം മുടക്കണോ? ഞാൻ വേണം.. ചേട്ടാ എന്റെ ഡെറിക് സർ നിറഞ്ഞ് നിൽക്കണം നാളെ പ്രഭാതത്തിൽ കേരളമുടനീളം.’

‘പിന്നെ കണ്ടത് ജൂൺ 16 മുതൽ… നിറഞ്ഞും, നിവർന്നും നിൽക്കുന്ന കാഴ്ചയായിരുന്നു…. ദൈവത്തിന് നന്ദി പ്രേക്ഷകർക്ക് നന്ദി. ഒരായിരം നന്ദി. ഈ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണ്..എനിക്കറിയാവുന്ന മമ്മുക്ക 101 ശതമാനം ദൈവവിശ്വാസിയാണ്… അതായിരിക്കാം ഞങ്ങൾക്കിടയിലെ ഒരുമയുടെ അല്ലായെങ്കിൽ വിജയത്തിന്റെ പ്രധാനകാരണം… എന്റെ ഓർമ്മകൾ ഉള്ളടിത്തോളം ഇതൊക്കെ സ്മരിച്ചുകൊണ്ടേയിരിക്കും.. അപ്പോൾ ഇന്ന്‌ ഈ പതിനാറാം തിയതി നമുക്ക് നീട്ടി ഒരു സല്യൂട്ട് നൽകാം നമ്മുടെ ഡെറിക് സാറിന്. പിന്നെ കൂടെ നിന്നവർക്കെല്ലാം ഒരു ഉമ്മയും പിന്നെ ഒരു വലിയ സല്യൂട്ടും.’–ജോബി ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!