ദുൽഖർ ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ഈ വെള്ളിയാഴ്ച മുതൽ

 

മലയാളത്തിന്റെ പ്രിയ യുവതാരം ദുല്‍ഖര്‍ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഋതു വര്‍മയാണ് നായിക.

അതേസമയം രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുണ്ട്. മസാല കോഫി ആണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം ഫെബ്രുവരി 28ന് പ്രദർശനത്തിന് തീയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!